തൃശൂർ സ്വദേശിയെ സുൽത്താൻ ബത്തേരി സ്വകാര്യ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവമ്പാടി സ്വദേശി ശ്രീകുമാർ (61) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 15നാണ് ശ്രീകുമാർ ഗോപാല പിള്ള ബത്തേരിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജ്കാർ ബത്തേരി പൊലിസിനെ വിവരമറിയിക്കുകയും പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
The Best Online Portal in Malayalam