വിമതർക്കെതിരെ നടപടിയുമായി കെപിസിസി; ഡിസിസി സെക്രട്ടറിയെയും കെപിസിസി അംഗത്തെയും ഉൾപ്പെടെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായവർക്കെതിരെ നടപടിയുമായി കെപിസിസി. പാലക്കാട് കെപിസിസി അംഗത്തെയും ഡിസിസി ജനറൽ സെക്രട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നതാണ് കാരണം

ഡിസിസി ജനറൽ സെക്രട്ടറി ഭവദാസ്, കെപിസിസി അംഗം ടിപി ഷാജി എന്നിവരടക്കം 13 പേരെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്‌പെൻഷൻ. വയനാട്ടിൽ വിമത പ്രവർത്തനം നടത്തിയ 12 പേരെ ഡിസിസി പുറത്താക്കി

 

കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കണ്ണൂരിലെ മൂന്ന് സ്ഥാനാർഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്ന് സുധാകരൻ പറഞ്ഞിരുന്നു. ഡിസിസി പ്രഖ്യാപിച്ചവരാണ് പാർട്ടി സ്ഥാനാർഥികളെന്നും സുധാകരൻ പറഞ്ഞിരുന്നു.