പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാം: ബൈഡന് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് അഭിനന്ദനം അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞാണ് ജിൻപിംഗ് ആശംസ അറിയിക്കുന്നത്.

 

മറ്റ് രാഷ്ട്ര തലവൻമാരൊക്കെ ബൈഡന് അഭിനന്ദനം അറിയിച്ചുവെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാതിരുന്നത് ശ്രദ്ദേയമായിരുന്നു. സംഘർഷമൊഴിവാക്കി പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നാണ് സന്ദേശത്തിൽ ജിൻപിംഗ് പറയുന്നത്. ലോകസമാധാനവും വികസനവും ഉറപ്പു വരുത്തുമെന്നും ആരോഗ്യപരമായ ബന്ധം വളരട്ടെയെന്നും ജിൻപിംഗ് പറയുന്നു

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം അത്ര സുഖകരമായിട്ടല്ല പോകുന്നത്. കൊവിഡിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിമർശിച്ചത് വലിയ വിവാദമായിരുന്നു.