വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി യുഎസിന്റെ നായകൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്.
538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ.
അമേരിക്കയുടെ 46ാം പ്രസിഡന്റായിട്ടായിരിക്കും ജോ ബൈഡന്‍ ചുമതലയേല്‍ക്കുക. 273 ഇലക്ടറല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയത്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും.