വിമത പ്രവർത്തനം വയനാട്ടിൽ കോൺഗ്രസ്സിൽ നിന്ന് 12 പേരെ പുറത്താക്കി

കൽപ്പറ്റ:വയനാട് ജില്ലാ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 12 പേരെ പുറത്താക്കി.

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമാണ് പുറത്താക്കിയവർ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

ടി. നാസര്‍, വൈത്തിരി

ലേഖ രാജീവന്‍, മാനന്തവാടി

ബേബി കൂവയില്‍, അമ്പലവയല്‍

ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ

ജോമറ്റ് പുല്‍പ്പള്ളി

കുഞ്ഞിമോന്‍ പുല്‍പ്പള്ളി

ഇ.എഫ് ജോണി, കോട്ടത്തറ

കുഞ്ഞാമ്മന്‍, കോട്ടത്തറ

ഷാജു ബെര്‍ളി, മാനന്തവാടി

കെ.കെ കൃഷ്ണന്‍, വൈത്തിരി

സുബ്രഹ്മണ്യന്‍, കല്‍പ്പറ്റ

ടി.ജെ സക്കറിയ എന്നിവരെയാണ് പുറത്താക്കിയത്.