ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Read More

വയനാട്ടിൽ കോവിഡ് കൂടുന്നു; ജാഗ്രത വേണം- ഡി.എം.ഒ.

ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും 200 കടന്ന  സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആദിവാസി കോളനികളിലും കോവിഡ് വ്യാപനം  കൂടുന്നതായി കാണുന്നുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ആകാത്ത തരത്തില്‍ പ്രചാരണം നടത്തണമെന്നും ചെറുപ്പക്കാരില്‍ കോവിഡ് വ്യാപിക്കുന്നത് വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡിഎംഒ പറഞ്ഞു.

Read More

വിമത പ്രവർത്തനം വയനാട്ടിൽ കോൺഗ്രസ്സിൽ നിന്ന് 12 പേരെ പുറത്താക്കി

കൽപ്പറ്റ:വയനാട് ജില്ലാ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 12 പേരെ പുറത്താക്കി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമാണ് പുറത്താക്കിയവർ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ടി. നാസര്‍, വൈത്തിരി ലേഖ രാജീവന്‍, മാനന്തവാടി ബേബി കൂവയില്‍, അമ്പലവയല്‍ ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ ജോമറ്റ് പുല്‍പ്പള്ളി കുഞ്ഞിമോന്‍ പുല്‍പ്പള്ളി ഇ.എഫ് ജോണി, കോട്ടത്തറ കുഞ്ഞാമ്മന്‍, കോട്ടത്തറ ഷാജു ബെര്‍ളി, മാനന്തവാടി…

Read More

പൊലീസ് നിയമ ഭേദഗതി അസാധുവായി; പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

എൽ.ഡി.എഫ് സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്. സൈബർ ഇടത്തിൽ സ്ത്രീകൾ ഉൾപ്പെടയുള്ളവർക്ക്‌ നേരെയുള്ള അതിക്രമവും വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാനാണ് നിയമ ഭേദഗതി കൊണ്ടു വന്നതെനന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഫലത്തിൽ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു….

Read More

വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു

കൽപ്പറ്റ..  വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു. ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ  പ്രധിഷേധത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.      വെങ്ങപ്പള്ളി പഞ്ചായത്തിലെ 13 ാം വാർഡായ പിണന്കോട് മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വാഹനം തടയുകയായിരുന്നു. പ്രദേശത്തെ പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വീട്ടമ്മമാർ തന്നെ പ്രതിഷേധവുമായെത്തിയത്….

Read More

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ; വിശദീകരണവുമായി ഗൂഗിൾ

“ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണം”, പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.   ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ് ഈടാക്കുകയെന്നും ഗൂഗിൾ അറിയിച്ചു.   ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ചാർജുകൾ അമേരിക്കയിൽ മാത്രം…

Read More

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ലിജോ പെല്ലിശേരിയുടെ ജല്ലിക്കട്ട്

93ാമത് അക്കാദമി അവാര്‍ഡ്‌സില്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന് ജല്ലിക്കട്ട്. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, ഗീതു…

Read More

നിവാർ ചുഴലിക്കാറ്റ്; അർദ്ധരാത്രിയോടെ തീരം തൊടും: ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി

ചെന്നൈ: തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന ‘നിവാർ’ ചുഴലിക്കാറ്റ് ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോടെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ഓഖി ആഞ്ഞടിച്ച 2017-ലേത് സമാനമായ കാലാവസ്ഥാസാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിരിക്കുകയാണ്. മഴയും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി.   അതിതീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തീരത്ത് കനത്ത നാശം വിതയ്ക്കാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദുരന്തസാധ്യത…

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്പർശിക്കാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാം: മാർഗ്ഗ നിർദേശങ്ങൾ ഇങ്ങനെ

  തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ ദിനം പ്രതി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.   കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More