ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ; വിശദീകരണവുമായി ഗൂഗിൾ

“ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണം”, പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

 

ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ് ഈടാക്കുകയെന്നും ഗൂഗിൾ അറിയിച്ചു.

 

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ചാർജുകൾ അമേരിക്കയിൽ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങൾക്ക് തടസമാകില്ലെന്നുമാണ് കമ്പനി വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.