നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ച സിപിഎം നാളെ മുതൽ ആരംഭിക്കും. ജില്ലാടിസ്ഥാനത്തിലാകും സ്ഥാനാർഥികളെ പരിഗണിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറുക. ഇതിനായി ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ ചേരും
സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശനിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടക്കം കുറിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റുകൾ ചേർന്ന് തീരുമാനിക്കുന്ന സ്ഥാനാർഥി പട്ടിക നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തും. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികക്ക് രൂപം നൽകും
രണ്ട് തവണ മത്സരിച്ചവർ ഇത്തവണ മാറി നിൽക്കും. അതേസമയം ചില മണ്ഡലങ്ങൡ വിജയസാധ്യത കണക്കിലെടുത്ത് ഒരവസം കൂടി നൽകാനും സാധ്യതയുണ്ട്. പ്രത്യേക നിർദേശങ്ങളൊന്നും സ്ഥാനാർഥി നിർണയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയിട്ടില്ല