മാർച്ച് മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂട്ടി

അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1.91 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് മാര്‍ച്ചില്‍ 2.12 ദിര്‍ഹമായിരിക്കും വില. സ്‍പെഷ്യല്‍ 95 പെട്രോളിന് 1.80 ദിര്‍ഹത്തില്‍ നിന്ന് 2.01 ദിര്‍ഹമായാണ് വില കൂട്ടിയിരിക്കുന്നത്. ഡീസല്‍ വില മാര്‍ച്ചില്‍ 2.15 ദിര്‍മായിരിക്കും. ഫെബ്രുവരിയില്‍ ഇത് 2.01 ദിര്‍ഹമായിരുന്നു.

Read More

വാഹനാപകടം: രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ ഇറങ്ങി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‍സുമാര്‍. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും…

Read More

അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം; ഹൈക്കമാൻഡിന് കത്തുമായി കോൺഗ്രസ് നേതാക്കൾ

സ്ഥാനാർഥി നിർണയത്തിൽ പൊതുമാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു. രണ്ട് തവണ തോറ്റവരെ പരിഗണിക്കരുതെന്ന് അടക്കമുള്ള കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെടുന്നത്. ടി എൻ പ്രതാപൻ എംപി അടക്കമുള്ളവർ ചേർന്നാണ് കത്ത് തയ്യാറാക്കി അയച്ചത് ഉമ്മൻ ചാണ്ടി ഒഴികെ അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം. തുടർച്ചയായി രണ്ട് തവണ തോറ്റവരെ പരിഗണിക്കരുത്. ഓരോ ജില്ലയിലെയും സ്ഥാനാർഥി നിർണയത്തിൽ അതാത് ജില്ലയിലുള്ളവർക്ക് പ്രാമുഖ്യം വേണം. ഗ്രൂപ്പ് വീതം വെപ്പ് പാടില്ല എല്ലാ ജില്ലകളിലും ഒരു വനിതാ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്;134 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26893 ആയി. 25270 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1362 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1223 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

4333 പേർ കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 49,420 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂർ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂർ 232, കാസർഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേർ ഇതുവരെ കോവിഡിൽ…

Read More

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആണ്ടൂർകോണത്ത് ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

കഠിനചൂടിനെ കരുതലോടെ നേരിടണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിനജോലികള്‍ ചെയ്യുന്നവര്‍…

Read More

ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സർവേ ഫലം

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എഎഎൻസ്-സീ വോട്ടർ നടത്തിയ സർവേയുടെ ഫലം പുറത്ത്. ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സർവേ നടന്നത്. കേരളത്തിൽ സർക്കാരിന് 72.92 ശതമാനം ജനപ്രീതിയുണ്ട്. ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് സർക്കാരുകളിൽ പ്രതീയുണ്ട്. കേരളത്തിൽ 53.08 ശതമാനം പേർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനാവലിന്റെ പ്രകടനത്തിൽ 45.84 ശതമാനം പേർ…

Read More

ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം;വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി; അടിവാരത്ത് ഏകദിന ഉപവാസം മാര്‍ച്ച് 6ന്

താമരശ്ശേരി: വയനാട് ചുരത്തില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിനു പരിഹാരമായി നിര്‍ദിഷ്ട ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണ മെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്കു നീങ്ങുന്നു. വയനാട് ചുരം ബൈപാസ് യാഥാര്‍ത്ഥ്യമാക്കുക, കോഴിക്കോട് വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍ ബൈപാസ് നിര്‍മ്ണാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് മര്‍ച്ച് 6 ന് ചുരത്തിന്റെ കവാടമായ അടിവാരത്ത് ഏകദിന ഉപവാസം നടത്താന്‍ വയനാട് ചുരം ബൈപ്പാസ് അക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

Read More