തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എഎഎൻസ്-സീ വോട്ടർ നടത്തിയ സർവേയുടെ ഫലം പുറത്ത്. ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സർവേ നടന്നത്.
കേരളത്തിൽ സർക്കാരിന് 72.92 ശതമാനം ജനപ്രീതിയുണ്ട്. ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് സർക്കാരുകളിൽ പ്രതീയുണ്ട്. കേരളത്തിൽ 53.08 ശതമാനം പേർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണ്
അസം മുഖ്യമന്ത്രി സർബാനന്ദ സോനാവലിന്റെ പ്രകടനത്തിൽ 45.84 ശതമാനം പേർ സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനർജിയോട് 44.82 ശതമാനം പേർക്കും തമിഴ്‌നാട്ടിൽ എടപ്പാടി പളനിസ്വാമിയോട് 16.55 ശതമാനം പേർക്കുമാണ് സംതൃപ്തിയുള്ളത്. പുതുച്ചേരിയിൽ രാജിവെച്ച വി നാരായണസ്വാമിയുടെ പ്രകടനത്തിൽ 17.48 ശതമാനം പേർക്കാണ് സംതൃപ്തി
കേരളത്തിൽ 45.35 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനത്തിൽ വളരെ അധികം സംതൃപ്തരാണ്. 11.7 ശതമാനം പേർ സംതൃപ്തരല്ല. 42.87 ശതമാനം പേർ