കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ് ഇന്ന്. സഖാവ് ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച സഖാവിൻ്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു