എറണാകുളം കളമശ്ശേരിയിൽ പി രാജീവിനെതിരെ പോസ്റ്ററുകൾ. പി രാജീവിനെ മണ്ഡലത്തിൽ സ്ഥാനാർഥിയായി വേണ്ടെന്നും കെ ചന്ദ്രൻ പിള്ളയെ മത്സരിപ്പിക്കണമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്.
പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാർ പ്രതികരിക്കും. ചന്ദ്രൻ പിള്ള കളമശ്ശേരിയുടെ സ്വപ്‌ന, വെട്ടിനിരത്തിൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മണ്ഡലത്തിൽ പി രാജീവിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു
അതേസമയം സ്ഥാനാർഥി പട്ടികയുടെ കാരയ്ത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം.