വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി

വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ പരേതയായ ബീപാത്തുമ്മ,ബിരിയുമ്മ, മുഹമ്മദ് കുട്ടി, മരക്കാർ, സെയ്ദ്, ആസ്യ, അലി, സാബിറ മരുമക്കൾ മുഹമ്മദ് കുട്ടി, സി.കെ.അബ്ദുള്ള, ആയിഷ, കുൽസു, സുബൈദ, പരേതനായ മുഹമ്മദ്, നബീസ, ജലീൽ

Read More

തനിക്ക് രണ്ടാം ജന്മമെന്ന് വനിതാ ദിനത്തിൽ പി.കെ. ജയലക്ഷ്മി ഫെയ്സ് ബുക്കിൽ;മണിക്കൂറുകൾ കൊണ്ട് തരംഗമായി

കൽപ്പറ്റ: ഈ വർഷത്തെ അന്തർദേശീയ വനിതാ ദിനത്തിൻ്റെ മുദ്രാവാക്യത്തെ അന്വർത്ഥമാക്കി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് മണിക്കൂറുകൾ കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഫെയ്സ് ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഒട്ടും സജീവമല്ലാത്ത ജയലക്ഷ്മി അടുത്തിടെ തുടങ്ങിയ തൻ്റെ ഫെയ്സ് ബുക്ക് പേജിലാണ് ആദ്യമായി വിശദമായ സ്വന്തം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത് . കുപ്രചരണങ്ങൾ കൊണ്ട് സമൂഹത്തിൽ അപമാനിതയാവുകയും അധിക്ഷേപങ്ങൾക്ക് ഇരയാവുകയും ചെയ്ത ദുരനുഭവങ്ങളും അവയെ അതിജീവിച്ച് താണ്ഡിയ പീഢന പർവ്വത്തെയും കുറിച്ചാണ്…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ* കന്നാരംപുഴ, കാപ്പി സെറ്റ് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ* തരുവണ മീത്തല്‍പ്പള്ളി, പാളിയാണ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ* 12 മൈൽ, പെരിഞ്ചേരിമല, മക്കിയാട്, കാഞ്ഞിരങ്ങാട്, പുതുശ്ശേരി ആലക്കൽ, പുതുശ്ശേരി ടൗൺ, പുതുശ്ശേരി ടവർ, അടായി…

Read More

രേഖകളില്ലാത്ത പണം പിടികൂടി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലം ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം വൈത്തിരി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ പിടികൂടി. കോഴിക്കോട് ജില്ലയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പണം പിടികൂടിയത്.

Read More

സീറ്റ് കേരളാ കോൺഗ്രസിന്: കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം

പൊന്നാനിക്ക് പുറകെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കുറ്റ്യാടിയിലും സിപിഎം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി റോഡിലിറങ്ങി. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് മാസ്റ്ററെയാണ് കുറ്റ്യാടിയിൽ നേരത്തെ പരിഗണിച്ചിരുന്നത്. കേരളാ കോൺഗ്രസിന് തിരുവമ്പാടി സീറ്റ് നൽകാനും ധാരണയായി. എന്നാൽ കാര്യങ്ങൾ പിന്നീട് മാറുകയായിരുന്നു. കാലങ്ങളായി ജയിച്ചു വരുന്ന കുറ്റ്യാടി വിട്ടുകൊടുത്തതിന് പിന്നിൽ പാർട്ടിക്കുള്ളിൽ കളികൾ നടന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു പ്രതിഷേധം പരിഹരിക്കുന്നതിനായി കുറ്റ്യാടിയിൽ…

Read More

അമിത് ഷാ വർഗീയതയുടെ ആൾരൂപം; ഇത് കേരളമാണ്, ഇവിടെ വന്ന് വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് അതിരൂക്ഷമായ രീതിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവൃത്തിയുമെങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് മതസൗഹാർദത്തിന് കേളി കെട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതിയാണെന്ന് പറയുന്നു. മുസ്ലിം എന്ന വാക്ക് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തത്…

Read More

എറണാകുളം നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പേര് അൽഫോൻസ എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിലുണ്ടെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

Read More

പുത്തൻവേലിക്കര മോളി വധം: പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ

എറണാകുളം പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ. പരിമൾ സാഹു എന്ന മുന്നയെയാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറി മോളിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചെറുത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ മകൻ ഡെനിയോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. ഇയാൾ സമീപത്തുള്ള കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഡെനിയിൽ നിന്നാണ് മുന്നയുടെ പേര് പോലീസിന് ലഭിക്കുന്നത്. തുടർന്ന്…

Read More

വയനാട് ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ്; 104 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (8.03.21) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27390 ആയി. 26053 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1175 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1074 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ 7 പേര്‍ വീതം, പൂതാടി, തിരുനെല്ലി 3…

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് നിർദേശം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read More