എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്
വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് നിർദേശം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.