കൽപ്പറ്റ: ഈ വർഷത്തെ അന്തർദേശീയ വനിതാ ദിനത്തിൻ്റെ മുദ്രാവാക്യത്തെ അന്വർത്ഥമാക്കി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് മണിക്കൂറുകൾ കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഫെയ്സ് ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഒട്ടും സജീവമല്ലാത്ത ജയലക്ഷ്മി അടുത്തിടെ തുടങ്ങിയ തൻ്റെ ഫെയ്സ് ബുക്ക് പേജിലാണ് ആദ്യമായി വിശദമായ സ്വന്തം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത് . കുപ്രചരണങ്ങൾ കൊണ്ട് സമൂഹത്തിൽ അപമാനിതയാവുകയും അധിക്ഷേപങ്ങൾക്ക് ഇരയാവുകയും ചെയ്ത ദുരനുഭവങ്ങളും അവയെ അതിജീവിച്ച് താണ്ഡിയ പീഢന പർവ്വത്തെയും കുറിച്ചാണ് എഴുത്ത്. രണ്ട് വർത്തമാന പത്രങ്ങളും ചില ചാനലുകളും തയ്യാറാക്കിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത് ‘
The Best Online Portal in Malayalam