മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ എട്ട് പേരില്‍ അഞ്ച് പേര്‍ ഓട്ടോറിക്ഷയിലുള്ളവരാണ്. അപകടത്തിനു ശേഷം ലോറി െ്രെഡവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.