സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്. പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും.
ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സുപ്രധാനമായ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍ എത്തും.