നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് സ്ഥാനാർഥി പട്ടിക. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. പൊന്നാനിയിലും മഞ്ചേശ്വരത്തും അണികളിൽ പ്രതിഷേധം നിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളിൽ മാറ്റമുണ്ടാകുമോയെന്നും ഇന്നറിയാം
മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആർ ജയാനന്ദയുടെ പേരാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ മണ്ഡലം കമ്മിറ്റി ജയാനന്ദയുടെ പേര് തള്ളിയിരുന്നു. തർക്കം പരിഹരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുണ്ട്. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്ഥാനാർഥിയാകുമെന്നാണ് സൂചന
കുറ്റ്യാടി കേരളാ കോൺഗ്രസിന് വിട്ടുനൽകിയതിനെതിരെയും പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇന്നലെയും മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരം കുറ്റ്യാടിയിൽ പ്രതിഷേധ പരിപാടിയും ഒരു വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്