ജുനൈദ് കൈപ്പാണിക്ക് വേൾഡ് ക്ലാസ്സ് മീഡിയ പുരസ്കാരം

കൽപ്പറ്റ: ഇത്തവണത്തെ വേൾഡ്ക്ലാസ്‌ മീഡിയാ ഗ്രൂപ്പിന്റെ ട്രാവലോഗ്‌ പുരസ്‌കാരം ജുനൈദ് കൈപ്പാണിയുടെ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങൾ’ക്ക് ലഭിച്ചു. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. മെയ് അവസാന വാരം പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങും. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ജുനൈദ് കൈപ്പാണി രാപ്പാർത്ത നഗരങ്ങൾക്ക് പുറമെ വിവിധ വിഷയങ്ങളിലായി മറ്റനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Read More

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി കാമേശ്വരിയമ്മ

ബം​ഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച്‌ ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള വാക്സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌ 1നാണ് കൊവിഡ് വാക്സിന്‍ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിന്‍ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളില്‍ പ്രായമുള്ളവര്‍ക്ക്…

Read More

എൻ സി പിയിൽ നിന്നുള്ള ക്ഷണം; പ്രതികരിക്കാനില്ലെന്ന് പി സി ചാക്കോ

കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മറുപടി നൽകി പി സി ചാക്കോ. പീതാംബരൻ മാസ്റ്റർ ക്ഷണിച്ചതിനോട് ഒന്നും പറയാനില്ല. ആശയതലത്തിൽ കോൺഗ്രസും ഇടതുപക്ഷവും എതിരാളികളല്ലെന്നും പിസി ചാക്കോ പറഞ്ഞു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ ധാരണകളുണ്ടാകണം. കേരളത്തിൽ ഇരുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാർഗമില്ലാത്തതു കൊണ്ടാണ്. എൻസിപിയിൽ പോകുകയാണെന്ന വാർത്തകൾ നേരത്തെ നിഷേധിച്ചതാണ്. ഇതൊരു വിലപേശൽ ഘട്ടമാകാൻ ആഗ്രഹിക്കുന്നില്ല. ഇതെന്റെ മനഃസാക്ഷിയുടെ തീരുമാനമാണ്. രാഹുൽ…

Read More

കേരള പ്രീമിയര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏഴാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്‌സ്. കേരളത്തിന്റെ ചാംപ്യന്‍ പട്ടത്തിനായി 12 ടീമുകള്‍ മല്‍സരിക്കുന്ന കെ.പി.എല്‍ന് മാര്‍ച്ച് ആറിനാണ് തുടക്കമായത്. നിലവിലെ ചാംപ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി റിസര്‍വ്സ്, 13ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. സച്ചിന്‍ സുരേഷ്, ബിരേന്ദര റബാ സിംഗ്, അമന്‍ കുമാര്‍ സഹാനി,…

Read More

ചടയമംഗലത്തും പൊട്ടിത്തെറി; ചിഞ്ചുറാണിക്കെതിരെ സിപിഐ പ്രവർത്തകരുടെ പ്രകടനം

സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലം എൽ ഡി എഫിലും തർക്കം. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം സിപിഐ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകളടക്കം നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് സിപിഐ സംസ്ഥാന സമിതി അംഗമായ ചിഞ്ചുറാണിയെ സിപിഐ ചടയമംഗലത്ത് സ്ഥാനാർഥിയാക്കിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ ആവശ്യം.

Read More

നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കാൻ ശ്രമമെന്ന് മമതാ ബാനർജി; കാലിന് പരുക്കേറ്റു

നന്ദിഗ്രാമിൽ വെച്ച് തന്നെ ആക്രമിക്കാൻ ശ്രമം നടന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാല് പേരാണ് ആക്രമിക്കാൻ ശ്രമിച്ചത്. തന്റെ കാലിന് പരുക്കേറ്റതായും മമതാ ബാനർജി പറയുന്നു ആക്രമണം നടന്ന സമയത്ത് സുരക്ഷാ ജീവനക്കാർ ഒപ്പമുണ്ടായിരുന്നില്ല. പത്രിക നൽകാനായാണ് നന്ദിഗ്രാമിൽ മമതാ ബാനർജി എത്തിയത്. പാർട്ടി നേതാക്കളുമായി കൂടിയാലോചനക്കായി പോകുന്നതിനിടെ വാഹനത്തിൽ കയറുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് മമതാ ബാനർജി പറയുന്നു ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും മമത ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത പറഞ്ഞു. അതേസമയം…

Read More

കുറ്റ്യാടിയിൽ നൂറുകണക്കിന് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം; പ്രശ്‌നപരിഹാര നീക്കങ്ങൾ ആരംഭിച്ചു

മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ വൻ റാലി. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രവാക്യമുയർത്തി തെരുവിലിറങ്ങിയത്. അതേസമയം പാർട്ടി ഭാരവാഹികളൊന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നില്ല. അനുഭാവികളുടെ പ്രതിഷേധമെന്ന നിലയ്ക്കാണ് പ്രകടനം നടക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. പ്രകടനം അച്ചടക്ക ലംഘനമാണെങ്കിലും പാർട്ടി സ്ഥാനാർഥി വേണമെന്ന വികാരത്തിൽ മറ്റ് വഴികളില്ലെന്നും ഇവർ…

Read More

11 എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കും; മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുമുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ പാണക്കാട് പ്രഖ്യാപിക്കും. ഇന്നു കോഴിക്കോട് ചേര്‍ന്ന പാര്‍ലമെന്ററി ബോഡി യോഗം സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു അന്തിമാംഗീകാരം നല്‍കി. നിലവിലുള്ള 11 എംഎല്‍എമാരുടെ പേരുകള്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡോ. എം കെ മുനീര്‍, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹീം, അബ്ദുല്ല പാറക്കല്‍ എന്നിവരാണ് നിലവിലുള്ള മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കുക. കെ എം ഷാജി, പി കെ…

Read More

സോഷ്യല്‍ മീഡിയ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

തൃശൂര്‍: സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, സിനിമാശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കലക്ട്രേറ്റിന്റെ ഫ്രണ്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന…

Read More

നിരവധി അവസരങ്ങൾ പിസി ചാക്കോയ്ക്ക് നൽകിയതാണ്; രാജി മികച്ച തീരുമാനമല്ല: ഹൈബി ഈഡൻ

പി സി ചാക്കോ കോൺഗ്രസിന്റെ മുതൽകൂട്ടായിരുന്നുവെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിരവധി അവസരങ്ങൾ നൽകിയിരുന്നതാണ്. പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി പറഞ്ഞു കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു പിസി ചാക്കോ. നിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ലെന്നും ഹൈബി വ്യക്തമാക്കി.

Read More