സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലം എൽ ഡി എഫിലും തർക്കം. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം സിപിഐ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകളടക്കം നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്.
പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് സിപിഐ സംസ്ഥാന സമിതി അംഗമായ ചിഞ്ചുറാണിയെ സിപിഐ ചടയമംഗലത്ത് സ്ഥാനാർഥിയാക്കിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ ആവശ്യം.