എൽ ഡി എഫ് സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ തങ്ങൾ തൃപ്തരാണ്. ഏതെങ്കിലും ഒരു കക്ഷി ഇടതുമുന്നണിയിലേക്ക് വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല.
സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. കഴിഞ്ഞ തവണ 27 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇത്തവണ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്
ഇരിക്കൂറും കാഞ്ഞിപ്പള്ളിയുമാണ് സിപിഐ വിട്ടുനൽകിയത്. 21 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നാല് സീറ്റുകളിലെ സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു.