സിപിഐ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വീഴ്ച തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നം ചടയമംഗലത്ത് പരിഹരിച്ചാലും സ്ത്രീ സാന്നിധ്യം രണ്ടിലേക്ക് ഒതുങ്ങും
മൂന്ന് വനിതാ സ്ഥാനാർഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നു. ചടയമംഗലത്തെ സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നങ്ങൾ തീർക്കും. ശബരിമല വിഷയത്തിൽ വിധി വരും മുമ്പ് അത് ചർച്ചയാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്‌നവും നിലവിലില്ല.
കേരളാ കോൺഗ്രസ് എമ്മിനെ എൽഡിഎഫിലേക്ക് എടുത്തത് സംബന്ധിച്ച് ജനങ്ങളോടു വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം എൽഡിഎഫ് ചെയ്ത നല്ല കാര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് അവർ എൽ ഡി എഫുമായി സഹകരിക്കാൻ തയ്യാറായതെന്നും കാനം പറഞ്ഞു.