എൻസിപി മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിക്കുള്ളിൽ തന്നെ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. എൻസിപി എൽഡിഎഫിൽ ഉറച്ചുനിൽക്കും. എൽഡിഎഫിൽ സീറ്റ് ചർച്ച ഇതുവരെ ആരംഭിച്ചിടട്ില്ലെന്നും കാനം വ്യക്തമാക്കി
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മുന്നണി വിടാനുള്ള ആലോചന എൻസിപി നടത്തിയത്. എന്നാൽ ഇന്നലെ മുംബൈയിൽ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കുകയും ചെയ്തു
സീറ്റ് വിഭജനം ഉൾപ്പെടെയുളള ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ അടുത്ത് തന്നെ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രഫുൽ പട്ടേൽ കൂടിക്കാഴ്ച നടത്തും.