പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ. തൃശ്ശൂരിൽ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കം പങ്കെടുത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ശോഭ പങ്കെടുത്തത്. താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു

പദവിയിൽ ഉറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ