തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ കോർപറേഷൻ മേയറാകു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 21കാരിയായ ആര്യ മേയറാകുകയാണെങ്കിൽ രാജ്യത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും
ജമീല ശ്രീധരനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ആര്യയ്ക്ക് നറുക്ക് വീണത്.
ആര്യ നിലവിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ബി എസ് സി മാത്സ് വിദ്യാർഥിനിയാണ് ആര്യ. പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്യ പ്രതികരിച്ചു