കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ. കർഷകരുമായുള്ള വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തെറ്റാണെന്നും മോദി പറഞ്ഞു

കർഷകസമരം രാഷ്ട്രീയപരമാണെന്ന പരിഹാസവും പ്രധാനമന്ത്രി ഉന്നയിച്ചു. കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ചും കർഷകർക്ക് കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പകളെ കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലേറെയും പറഞ്ഞുകൊണ്ടിരുന്നത്.

കർഷകരോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമർ പറഞ്ഞു.