കാർഷിക നിയമഭേദഗതിക്കെതിരായ കർഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യു. കർഷകരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇന്ന് രംഗത്തിറങ്ങുന്നത്.
കർഷകരെ ഇന്നലെ കേന്ദ്രസർക്കാർ ചർച്ചക്ക് ക്ഷണിച്ചിരുന്നു. സമയവും തീയതിയും കർഷകർക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നത്. കത്തിന് കർഷകസംഘടനകൾ ഇന്ന് മറുപടി നൽകും
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു വാഗ്ദാനവുമില്ലാതെ ചർച്ചക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കർഷക സംഘടനകൾ ആരോപിച്ചു.