കുളിച്ച് കയറിയതാണ്, വീണ്ടും കുളിക്കണമെന്ന് പറഞ്ഞിറങ്ങി; അവസാനം അനിലിനെ മരണം കവര്‍ന്നെടുത്തു
റസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന്‍ അനില്‍ നെടുമങ്ങാട് ഇന്നുണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടെ മൂണ്‍ലൈറ്റ് ഹോട്ടലിലായിരുന്നു താമസം. രണ്ട് ദിവസം അനിലിന് വര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവിടെ ഹോട്ടലില്‍ തന്നെയാണ് അവര്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അനിലിന്റെ മൂന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തുകയും അവരോടൊപ്പം ഉച്ചവരെ കളിയും ചിരിയുമായി ഹോട്ടലില്‍തന്നെ ചെലവഴിച്ച ശേഷം ദി പ്രീസ്റ്റിന്റെ (മമ്മൂട്ടി നായകനാകുന്ന ചിത്രം) ഷൂട്ടിംഗ്…