Headlines

പറളിക്കുന്ന് കൊലപാതകം: പ്രതി ജസ് നയുടെ സഹോദരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കമ്പളക്കാട് പറളിക്കുന്ന് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ജസ് നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകം നടന്ന വീടിന് സമീപം ആടുകളെ തീറ്റാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലപ്പെട്ട ലത്തീഫിന് മർദ്ദനമേറ്റ സമയം ഭിന്ന ശേഷിക്കാരൻ കൂടിയായജംഷീർ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ 21-ാം തിയ്യതിയാണ് കരിപ്പൂർ സ്വദേശിയായ ലത്തീഫിനെ രണ്ടാം ഭാര്യയായ ജസ് നയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ ജസ് നയും ഇളയ സഹോദരനും റിമാൻ്റിലാണ്.