രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്ന് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
ഒന്നരയാഴ്ചയായി പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിലായിരുന്നു രജനി. എന്നാൽ ചിത്രീകരണ സംഘത്തിലെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെക്കുകയായിരുന്നു.
പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും രജനി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുണ്ടായത