രോഗവ്യാപനം തുടരുന്നു; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്ക് ഡൗൺ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ലോക്ക് ഡൗൺ നീട്ടി. ജൂലൈ 28 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ കോർപറേഷന്റെ പരിധിയിലാണ് നിയന്ത്രണങ്ങൾ

അതേസമയം, അക്കൗണ്ട് ജനറൽ ഓഫിസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതി നൽകും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരാം

ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 91 ശതമാനവും സമ്ബർക്കത്തിലൂടെ രോ?ഗം ബാധിച്ചവരാണ്.ഇന്നലെ രോ?ഗം സ്ഥിരീകരിച്ച 222ൽ 203 പേർക്കും സമ്ബർക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവർത്തകർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്നലെ രോ?ഗമുക്തി നേടിയത്.