തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ ഡി എഫ് ധാരണയായില്ല. കേരളാ കോൺഗ്രസ് ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.
ഇന്ന് എൽ ഡി എഫ് യോഗം വീണ്ടും ചേരുന്നുണ്ട്. തങ്ങളുടെ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് ജോസ് പക്ഷവും വാശി പിടിക്കുകയാണ്. ഇന്നലെ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു
ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. അതേസമയം ജില്ലാ പഞ്ചായത്തിൽ 11 സീറ്റും പാലായിൽ 13 സീറ്റുമാണ് കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്തിൽ 9 സീറ്റുകൾ നൽകാമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.