ബത്തേരിയിലും മാനന്തവാടിയിലും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും

കൽപ്പറ്റ: കോൺഗ്രസ് വിട്ടുവന്ന എം എസ് വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർത്ഥിയാകും.വയനാട് ജില്ലാ കമ്മിറ്റി ബത്തേരി സ്ഥാനാ‍ർത്ഥിയായി വിശ്വനാഥനെ ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയും കുറുമസമുദായം നേതാവുമായ എംഎസ് വിശ്വനാഥൻ കഴിഞ്ഞ ബുധനാഴ്ചയാണ് രാജിവെച്ചത്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു വിശ്വനാഥൻ പ്രതികരിച്ചത്. മാനന്തവാടിയിൽ നിലവിലെ എംഎൽഎ ഒ ആർ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.