വാറ്റുചാരായം പിടികൂടി
സുൽത്താൻബത്തേരി : നിയമ സഭ ഇലക്ഷനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടിയും തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കാര പൂതാടി, ഊരൻ കുന്ന്, കാടൻകൊല്ലി ഭാഗങ്ങളിലും, വനത്തിലും നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിക്കായിട്ടുള്ള അന്വേഷണം നടത്തി വരുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ.ആർ രാധാകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനോദ്,…