നടൻ ദേവൻ ബിജെപിയിൽ ചേർന്നു. കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന വേദിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരളാ പീപ്പിൾസ് പാർട്ടി എന്ന പേരിൽ ദേവൻ സ്വന്തം പാർട്ടിയുണ്ടാക്കിയിരുന്നു. ഈ പാർട്ടിയെയും ബിജെപിയിൽ ലയിപ്പിച്ചു
17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നതുവരെ പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിൽ ലബിച്ചത്. കോളജ് കാലം തൊട്ടേ താൻ കെ എസ് യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു.
സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം പ്രഭാകരൻ, ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന കെ വി ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് ബിജെപിയിൽ ചേർന്നു