മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ജെ ഡി നഡ്ഡയിൽ നിന്നാണ് ജേക്കബ് തോമസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു.
ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. വികസനകാര്യത്തിൽ എൽ ഡി എഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു