കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തെ തുടർന്ന് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ശശി തരൂർ. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്രസർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നുവെന്നത് ലജ്ജാകരമാണെന്നും തരൂർ പറഞ്ഞു.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ തുടങ്ങിയവർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ മോദി സർക്കാരിന് പിന്തുണ അർപ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയായിരുന്നു.