മാനന്തവാടി: യാതെരു വിധ അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പെതുജനങ്ങളുടെ കണ്ണിൽ പെടിയിടാൻ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ട സംഭവത്തിൽ ചികിൽസാ പിഴവുകളോ മറ്റോ സംഭവിച്ചുട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ആവിശ്യപ്പെട്ടു.. വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്. കൺവെൻഷൻ കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ഉദ്ഘാടനം ചെയ്തു. സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എ.എം ജോർജ്ജ്.വി.എസ്സ് ഗിരീഷൻ, എം.ജി.പ്രകാശൻ, അബ്ദുൾ സലാം, പി.നൗഷാദ്. ടി.കെ.അയ്യപ്പൻ, കെ.ജി.വിലാസിനി,ഡെയ്സി ബാബു.വത്സമ്മ അൻസിൽ തുടങ്ങിയവർ സംസാരിച്ചു.എം.കെ.കുര്യക്കോസ് സ്വാഗതം പറഞ്ഞു.