ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത മമതാ ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി. നന്ദിഗ്രാമടക്കം, 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
സ്ഥാനാർഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 പേർ മുസ്ലിം വിഭാഗത്തിൽ നിന്നും 79 പേർ പട്ടിക ജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടിക വർഗ വിഭാഗത്തിൽ നിന്നുമുള്ളവരാണ്.
എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയിൽ 291 സീറ്റിലും തൃണമൂൽ തനിച്ച് മത്സരിക്കും. മൂന്ന് സീറ്റുകൾ മാത്രമാണ് ഘടക കക്ഷികൾക്ക് നൽകിയിരിക്കുന്നത്. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപൂർ മണ്ഡലത്തിൽ സോവൻദേബ് ചാറ്റർജിയാണ് സ്ഥാനാർഥി
സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിലെ സിറ്റിംഗ് എംഎൽഎ. തൃണമൂൽ വിട്ടതിന് പിന്നാലെ നന്ദിഗ്രാമിൽ വന്ന് മത്സരിക്കാൻ സുവേന്ദു മമതയെ വെല്ലുവിളിച്ചിരുന്നു.