സുൽത്താൻ ബത്തേരി:ത്രിതല – നഗരസഭ തെരഞ്ഞെടുപ്പിൽ ഒ ഐ ഒ പിയുടെയും, കാർഷിക പുരോഗമന മുന്നണിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഒഐ ഒ പി ( വൺ ഇന്ത്യ വൺ പെൻഷൻ ) സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ബത്തേരിയിൽ വാർമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും, പഞ്ചായത്ത് വാർഡുകളിലും, നഗരസഭ ഡിവിഷനിലും ഒഐഒ പിയും കാർഷിക പുരോഗമന മുന്നണിയും പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾ നിൽക്കുന്നുണ്ടന്നും അവരെ വിജയിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
The Best Online Portal in Malayalam