കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്.
ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നോട്ടു നീങ്ങുകയായിരുന്നു. അപകടം മനസ്സിലായതോടെ ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.