കൊല്ലം കോർപറേഷൻ കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം ദേശീയപാത തോട്ടപ്പള്ളി പാലത്തിൽ നടന്ന വാഹനാപകടത്തിൽ കോർപറേഷൻ കൗൺസിലറായ എ എം അൻസാരി മരിച്ചു. 50 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

മകൻ അൻവറാണ് കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. അൻസാരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അൻവറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവർക്കും സാരമായ പരുക്കുകളില്ല. കൊല്ലം ഡിസിസി അംഗം കൂടിയാണ് അൻസാരി