സൗദി അറേബ്യയിൽ അനധികൃതമായി മരം മുറിക്കുന്നവർക്ക് ശിക്ഷ കടുപ്പിച്ചു ഇനി മുതൽ അനുമതിയില്ലാതെ മരം മുറിക്കുന്നവർക്ക് പത്ത് വർഷം തടവും മൂന്ന് കോടി റിയാൽ ( 60 കോടി ഇന്ത്യൻ രൂപ) പിഴയും ലഭിക്കും. വിഷൻ 2030മായി ബന്ധപ്പെട്ട് ാരാജ്യത്ത് ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി.
മരത്തിന്റെ കടയ്ക്കലുള്ള മണ്ണ് നീക്കം ചെയ്യുക, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൗദി പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്.