സൗദി ദമാമിൽ വാഹനാപകടത്തിൽ വയനാട്ടുകാരനടക്കം മൂന്ന് മലയാളികൾ മരിച്ചു

സൗദി ദമാമിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു . മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി ൈതക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ് ( 22 ) , വയനാട് സ്വദേശി അൻസിഫ് (22) എന്നിവരാണ് മരിച്ചത് . ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത് . ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിറ്റു ഡിവൈഡറിൽ ഇടിച്ചു ആണ് അപകടം ഉണ്ടായത് . സൗദി ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം