പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ. പാലം നിർമിക്കാൻ ഡിഎംആർസിക്ക് സർക്കാർ പണം നൽകേണ്ടതില്ല. സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ഈ പണമുപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു
ഒമ്പത് മാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പണി പൂർത്തികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ പാലത്തിന്റെ സ്ഥിതിയെ കുറിച്ചും പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയത് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ്.