Headlines

കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാൻ(30)ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വഴിയരികിലെ ആൽമരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റിസ്വാനൊപ്പമുണ്ടായിരുന്ന പിള്ളയാർ സ്വദേശി നിജിലിനെ പരുക്കുകളോടെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.