മലപ്പുറത്ത് വാഹനാപകടത്തിൽ നവദമ്പതികൾ മരിച്ചു. ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടം നടന്നത്. വേങ്ങര കണ്ണമംഗംലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്.
പത്ത് ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്ന് രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്‌ല യാത്രാമധ്യേയാണ് ഫാത്തിമ മരിച്ചത്.