മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
പുലർച്ചെ അഞ്ച് മമിയോടെയാണ് സത്താറക്കും സാംഗ്ലിക്കും ഇടയിലുള്ള നദിയിലേക്ക് വാൻ മറിഞ്ഞത്. നവി മുംബൈയിലെ വാഷി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഉർമുടി പാലത്തിൽ നിന്നും 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

 
                         
                         
                         
                         
                         
                        
