ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. വഡോദര വഗോഡിയെ ക്രോസിംഗ് ഹൈവേയിലാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
ഇന്ന് പുലർച്ചെയാണ് സംഭവം. പതിനാറ് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു