ഒഡീഷയിൽ നിന്നും കുടിയേറ്റ തൊഴിലാളികളുമായി ഗുജറാത്തിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. ഗുജറാത്തിലെ സൂറത്തിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഛത്തിസ്ഗഢിലെ ചേരി ഖേദിയിൽ വെച്ചായിരുന്നു അപകടം
ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഗഞ്ചമിൽ നിന്നാണ് തൊഴിലാളികൾ പുറപ്പെട്ടത്.